പൂനെ: വ്യവസായശാലകളിൽ കട്ടിംഗ് ജോലികൾക്കിടെ ഉണ്ടാകുന്ന ശബ്ദമലിനീകരണം ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി ഗവേഷകർ വികസിപ്പിച്ചു. നിർമ്മാണ-ഫാബ്രിക്കേഷൻ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന അബ്രസീവ് സോ മെഷീനുകൾ പ്രവർത്തിക്കുമ്പോൾ സാധാരണയായി 95 മുതൽ 110 ഡെസിബെൽ വരെ ഉയരുന്ന ശബ്ദം ഈ സംവിധാനത്തിൻ്റെ സഹായത്തോടെ 20 ഡെസിബെൽ വരെ കുറയ്ക്കാനാകുമെന്ന് ഗവേഷകർ പറഞ്ഞു. ......
ന്യൂഡൽഹി: ഓട്ടിസം സ്പെക്ട്രത്തിലുള്ളവർക്കും ബൗദ്ധിക-വികസന വൈകല്യമുള്ളവർക്കുമായി ലോകോത്തര ഉൾക്കൊള്ളുന്ന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന ഇന്ത്യ ഓട്ടിസം സെന്റർ (IAC)യും സ്പെഷ്യൽ ഒളിമ്പിക്സ് ഭാരതും (SOB) ധാരണാപത്രത്തിൽ ഒപ്പുവച്ചു. യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ദേശീയ കായിക ഫെഡറേഷനായ സ്പെഷ്യൽ ഒളിമ്പിക്സ് ഭാരതും ഓട്ടിസം മേഖലയിലെ പ്രമുഖ ലാഭേച്ഛയില്ലാ സ്ഥാപനമായ ഐഎസിയും തമ്മിലുള്ള ഈ സഹകരണം, പ്രത്യേക ആവശ്യങ്ങളുള്ള കായികതാരങ്ങൾക്ക് കൂടുതൽ കായിക അവസരങ്ങളും ക്രമബദ്ധമായ പരിശീലനവും പിന്തുണാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസവും സമഗ്രവികസനവും ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.
2026 ജൂൺ 11 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് വർഷത്തെ കരാറിൽ ഐഎസി പാട്രൺസ് ഫൗണ്ടേഷന്റെ ഡയറക്ടറും സിഇഒയുമായ ജയശങ്കർ നടരാജനും സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് പ്രസിഡന്റും ഏഷ്യ-പസഫിക് ഉപദേശക സമിതി അധ്യക്ഷയുമായ ഡോ. ......
കൊച്ചി: വിദേശനാണ്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും എന്‍ആര്‍ഐ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുമായി ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എഫ്സിഎന്‍ആര്‍(ബി) നിക്ഷേപങ്ങള്‍ക്ക് 7.13 ശതമാനമായി വാര്‍ഷിക പലിശ നിരക്ക് ഉയര്‍ത്തി.
ആര്‍ബിഐയുടെ ഈ നീക്കം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് മികച്ചൊരു അവസരമൊരുക്കുന്നതിനും സഹായിക്കുമെന്ന് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് റീട്ടെയില്‍ ലയബിലിറ്റീസ്, ടിഎഎസ്സി, ടിപിപി വിഭാഗം മേധാവി ഹിതേന്ദ്ര ഝാ പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതവും നൂതനവുമായ ബാങ്കിംഗ് സേവനങ്ങളിലൂടെ പ്രവാസികള്‍ക്ക് മികച്ച ദീര്‍ഘകാല മൂല്യം ഉറപ്പാക്കാനും ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ പങ്കാളികളാകാനും ഉജ്ജീവന് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ഹിതേന്ദ്ര ഝാ കൂട്ടിച്ചേര്‍ത്തു
പുതിയ നിരക്കുകള്‍ പ്രകാരം 3 മുതല്‍ 5 വര്‍ഷം വരെയുള്ള യുഎസ് ഡോളര്‍ എഫ്സിഎന്‍ആര്‍(ബി) നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 7.13 ശതമാനം വരെ വാര്‍ഷിക പലിശ നല്‍കും. ......
ജില്ലാ ഭരണകൂടം,ജില്ലാ ലൈബ്രറി കൗൺസിൽ,പി. എൻ.......
രാജ്യത്തിൻ്റെ വരും ദശകത്തിലേക്കുള്ള കൃത്യമായ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും വിഭവങ്ങൾ കൃത്യമായി വിനിയോഗിക്കുന്നതിനും സെൻസസ് വിവരങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.
എറണാകുളം പ്രസ്ക്ലബിൽ സെൻസസ് 2027 സെൽഫ് എന്യൂമറേഷനെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
രാജ്യത്തിന്റെ വികസനത്തിന് അടിത്തറ പാകുന്നതിനും ഭരണനിർവഹണത്തിന് കൃത്യമായ ദിശാബോധം നൽകുന്നതിനുമുള്ള ഡിജിറ്റൽ സെൻസസിൻ്റെ പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളായിട്ടാണ് നടപ്പാക്കുന്നത്. ......

ജില്ലയിൽ പെട്രോൾ, ഡീസൽ എന്നിവക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താല്‍ക്കാലിക പ്രതിസന്ധിക്ക് കാരണമെന്നും അവർ പറഞ്ഞു.
ക്യാനുകളിൽ ഡീസൽ ലഭിക്കുന്നില്ലെന്ന ബേക്കറി, ഹോട്ടൽ അസോസിയേഷനുകൾ, ചെറുകിട നിർമാണ മേഖലയിലെ ജെസിബി-ഹിറ്റാച്ചി ഉടമകൾ, ആശുപത്രി പ്രതിനിധികൾ, ഫിഷറീസ് ബോട്ട് ഓണേഴ്സ് എന്നിവരുടെ പരാതികളെ തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിനുശേഷം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ജൂൺ 11-ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് 200 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്ന ബൾക്ക് കൺസ്യൂമേഴ്സിന് മാത്രമാണ് നിയന്ത്രണമുള്ളത്. ചെറുകിട ആവശ്യക്കാർക്കോ വ്യക്തികൾക്കോ വാഹനങ്ങൾക്കോ പ്രതിദിനം 200 ലിറ്റർ വരെ ഇന്ധനം വാങ്ങുന്നതിന് യാതൊരുവിധ വിലക്കുമില്ലെന്ന് ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ ) അംഗീകരിച്ച പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ ഇന്ധനം നൽകാവൂ എന്ന് കർശന നിർദ്ദേശമുണ്ട്. മുൻപും ഈ നിയമം ഉണ്ടായിരുന്നുവെങ്കിലും പുതിയ ഉത്തരവോടെ ഇത് നിർബന്ധമാക്കിയിരിക്കുകയാണ്. ......
തിരുവനന്തപുരം : തിരഞ്ഞടുക്കപ്പട്ട പ്രതിനിധികള്‍ക്ക്് മാത്രമല്ല അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കും നിയമസഭയില്‍ പങ്കാളിത്തം നല്കുന്ന രീതിയില്‍ ചരിത്രപരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരം നല്‍കണം. ......
കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ, കേരള ലെജിസ്നേറ്റിവ് അസംബ്ലി മിഡിയ ആന്റ് പാർലമെന്ററി സ്റ്റഡിസ് (പി.എസ്.) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സാമാജികർക്കായുളള ദ്വിദിന പരിശീലന പരിപാടി 2026 ജൂൺ 17, 18 തീയതികളിൽ നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സംഘടിപ്പിക്കുന്നു. ......